
കൊല്ലം: കിഴക്കൻ മലയോര പ്രദേശത്തിന്റെ സ്നേഹം ഏറ്റുവാങ്ങി പ്രചരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. പുനലൂർ നിയോജക മണ്ഡലത്തിന്റെ കിഴക്കൻ പ്രദേശമായ കുളത്തൂപ്പുഴയിലായിരുന്നു ഇന്നലെ പര്യടനം.
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം പ്രവർത്തകർ ആവേശത്തോടെ നിറഞ്ഞുനിന്നു. ഓരോ പോയിന്റിലും കാത്തുനിന്നവരെ കയ്യിലെടുത്തുകൊണ്ടുള്ള ചെറു പ്രസംഗങ്ങൾ. സ്ഥാനാർത്ഥിയുടെ അവസാനഘട്ട സ്വീകരണ പരിപാടിയിൽ കുളത്തൂപ്പുഴ സലിം, നാസർഖാൻ, ഭാരതിപുരം ശശി, അഡ്വ. അഞ്ചൽ സോമൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ഏരൂർ സുഭാഷ്, കെ. ശശിധരൻ ഉറുകുന്ന്, അഡ്വ. സഞ്ജയ്ഖാൻ, തോയിത്തല മോഹനൻ, സൈനബാ ബീവി, കെ.കെ. കുര്യൻ, വർഗ്ഗീസ്, വേണുഗോപാൽ, സി.ജെ. ഷോം തുടങ്ങിയവർ ഉണ്ടായിരുന്നു.