
പോരുവഴി: തപസ്യ കലാസാഹിത്യ വേദി കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട താടാക തീരത്ത് ലോക ഭൗമ ദിനത്തിൽ ഭൂമി നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം ഭൗമ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ ക്കുറിച്ചും സെമിനാർ നടത്തി. ശാസ്താംകോട്ട താടാക സംരക്ഷണ സമിതി കൺവീനർ ഹരി കുരിശ്ശേരി സെമിനാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ രാമാനുജൻ തമ്പി, ഭൂമിയുടെ പരിഭവങ്ങൾ, എന്ന വിഷയം അവതരിപ്പിച്ചു. കവികളായ മണി കെ. ചെന്തപ്പുര്, ജെ. കെ. ശാസ്താംകോട്ട എന്നിവർ പരിസ്ഥിതി കവിതകൾ അവതരിപ്പിച്ചു. ചർച്ചയിൽ ജയകൃഷ്ണൻ, ആർ. അജയകുമാർ, രവികുമാർ ചേരിയിൽ, എസ്. ജയകുമാർ, ഡോ.ബിജു, എൻ. വിജയകുമാർ, വിജയ് വിധു എന്നിവർ പങ്കെടുത്തു.