പുനലൂർ: കേരളത്തിൽ രാഹുൽ ഗാന്ധിയെ വിമർശിക്കാൻ നരേന്ദ്രമോദിയോടൊപ്പം മത്സരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം പുനലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിൽ കെ.പി.സി.സി ജനറൽസെക്രട്ടറി എം.എം.നസീർ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, മുൻ മന്ത്രി ബാബു ദിവാകരൻ,യു.ഡി.എഫ് നേതക്കളായ ഭാരതീപുരംശശി, കെ.ശശിധരൻ, ഏരൂർസുഭാഷ്,അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, സജ്ഞു ബുഖാരി, അമ്മിണി രാജൻ, സി.വിജകുമാർ, തോയിത്തലമോഹനൻ, എം.നാസർഖാൻ, ഇടവനാശേരി സുരേന്ദ്രഹൻ,പുനലൂർ സലീം, സാബുഅലക്സ്, പി.ബി.വേണുഗോപാൽ, ക്യാപ്ടൻ സരസ്വതി പ്രകാശ്,ശരൺ ശശി തുടങ്ങിയവർ സംസാരിച്ചു.