
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ചടയമംഗലം മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം. രാവിലെ ഓയൂർ ജംഗ്ഷനിലെത്തിയ സ്ഥാനാർത്ഥിയെ വരവേൽക്കാൻ പ്രവർത്തകരോടൊപ്പം വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ഉണ്ടായിരുന്നു. ആദ്യ സ്വീകരണ പരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂർ, ആക്കൽ, ചെറിയ വെളിനല്ലൂർ, അമ്പലം മുക്ക്, അർക്കനൂർ, ചടയമംഗലം ടൗൺ എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ബി.ജെ.പി ദേശീയ സമിതി അംഗം കെ. ശിവദാസൻ, മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയ വെളിനല്ലൂർ. ജനറൽ സെക്രട്ടറി രാജീവ്, മഞ്ജേഷ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം മണ്ഡലത്തിലെ മുളങ്കാടകം, കച്ചേരി, ടൗൺ, കടപ്പാക്കട എന്നിവിടങ്ങളിലെ സ്വീകരണ പരിപാടി കുന്നേ മുക്കിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശശികല, കേരള കോൺഗ്രസ് സെക്കുലർ സംസ്ഥാന ചെയർമാൻ കല്ലട ദാസ്, മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ്, സാം രാജ്, ജനറൽ സെക്രട്ടറിമാരായ സുരാജ്, കൃഷ്ണകുമാർ, കൗൺസിലർമാരായ സജിതാനന്ദ, കൃപാ വിനോദ് എന്നിവർ നേതൃത്വം നൽകി.