കൊല്ലം: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി 29ലേക്ക് മാറ്റി. കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് ജഡ്ജി പി എൻ. വിനോദ് മുൻപാകെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കാൻ കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം.