കൊല്ലം: ജില്ലയിൽ 1951 പോളിംഗ് സ്റ്റേഷനുകൾ വോട്ടെടുപ്പിന് സജ്ജമായി. 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിംഗ് സ്റ്റേഷനുകൾ അതത് മണ്ഡലം എ.ആർ.ഒമാർ സന്ദർശിച്ചു വിലയിരുത്തി .കുന്നത്തൂർ നിയോജക മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും അധികം പോളിംഗ് ബൂത്തുകൾ, 199. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഒന്ന് വീതം സ്ത്രീ സൗഹൃദ 'പിങ്ക് പോളിംഗ് സ്റ്റേഷനുകൾ' പ്രവർത്തിക്കും. മുൻകാല സംഭവങ്ങൾ കണക്കിലെടുത്ത് ആകെ 88 പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളാണ് കണ്ടെത്തിയിട്ടുള്ളത്.
പോളിംഗ് ബൂത്തുകളുടെ എണ്ണം :
കരുനാഗപ്പള്ളി: 182, ചവറ: 165, കുന്നത്തൂർ: 199, കൊട്ടാരക്കര: 186, പത്തനാപുരം: 169, പുനലൂർ: 196, ചടയമംഗലം: 187, കുണ്ടറ: 185, കൊല്ലം: 164, ഇരവിപുരം: 159, ചാത്തന്നൂർ: 159
പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം
കരുനാഗപ്പള്ളി: 9, ചവറ: 17, കുന്നത്തൂർ: 13, കൊട്ടാരക്കര: 5, പത്തനാപുരം: 5, പുനലൂർ: 4, ചടയമംഗലം: 5, കുണ്ടറ: 11, കൊല്ലം: 9, ഇരവിപുരം: 9, ചാത്തന്നൂർ: 1