k

ചാത്തന്നൂർ: തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് മോദി വർഗീയ വിഷം തുപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മുസ്ലീങ്ങൾക്ക് സ്വത്ത് വീതം വെച്ച് നൽകുമെന്ന മോദിയുടെ രാജസ്ഥാൻ പ്രസ്ഥാവന ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാ ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചാത്തന്നൂർ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണ യോഗം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസ്, കേന്ദ്രകമ്മിറ്റി അംഗം കെ.ജയകുമാർ, ജെ.എസ്.എസ് (എസ്) സംസ്ഥാന പ്രസിഡന്റ് അഡ്വ.സത് ജിത്ത്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷുഹൈബ്, എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ, പ്രദീഷ് കുമാർ, സുഭാഷ് പുളിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബിജുവിശ്വരാജൻ, അഡ്വ.ലത മോഹൻദാസ്‌, ഇലക്ഷൻ കമ്മിറ്റി കൺവീനർ ഷാലു വി.ദാസ്, സുൾഫിക്കർ, വിഷ്ണു ശ്യം, സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.