mm

കൊല്ലം: ചാത്തന്നൂരിന്റെ ചങ്കായി കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം മുകേഷ്. ചാത്തന്നൂരിലും പാരിപ്പള്ളിയിലും ഇന്നലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ എത്തിയ സ്ഥാനാർത്ഥിയെ കാണാനായി നിരവധി വിദ്യാർഥികൾ എത്തിയിരുന്നു. അവർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് മുകേഷ് മടങ്ങിയത്. പാരിപ്പള്ളിയിലെ വിവിധ കശുഅണ്ടി ഫാക്ടറികളും സ്ഥാനാർത്ഥി സന്ദർശിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. തുളസീധരക്കുറുപ്പ്, ചാത്തന്നൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് തി​രഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ, ആർ.എം. ഷിബു എന്നിവർ ഒപ്പമുണ്ടായിരുന്നു.