ചാത്തന്നൂർ: മഹിളാ കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള പ്രദേശ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബാ സുദർശനൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് റീന മംഗലത്ത് അദ്ധ്യക്ഷയായി. ഐക്യ മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.രാജി, ഡി.സി.സി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ, ലതാ മോഹൻദാസ്, സുനിത ജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ, ഡി.സുഭദ്രാമ്മ, എൻ.ശാന്തിനി, ആശ, നീനാ റജി എന്നിവർ സംസാരിച്ചു.