പരവൂർ: പരവൂർ-പൊഴിക്കര, പരവൂർ-കോട്ടപ്പുറം, പരവൂർ-ചാത്തന്നൂർ ഭാഗത്തെ മിക്ക റോഡുകളിലും രാത്രികാലങ്ങളിൽ മലിനജലം ഒഴുക്കുന്നതായി പരാതി. റോഡിലും വശങ്ങളിലെ ഓടയിലുമാണ് മലിനജലം ഒഴുക്കുന്നത്. ബേക്കറികൾ, പെട്ടിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് രാത്രിയിൽ ഇവിടങ്ങളിലേക്ക് ഒഴുക്കുന്നത്. ഇതുണ്ടാക്കുന്ന ദുർഗന്ധം കാരണം നഗരവാസികൾക്ക് മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. നഗരസഭയും ആരോഗ്യവകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.