കൊല്ലം: വോട്ടെടുപ്പിൽ വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ ജില്ലയിൽ പിങ്ക് പോളിംഗ് സ്റ്റേഷനുകൾ സജ്ജമായി. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിച്ചിരിക്കുന്നത്. പൂർണമായും വനിതാ സൗഹൃദ രീതിയിലാകും പ്രവർത്തനം. 11 അസംബ്ലി മണ്ഡലങ്ങളിലും പിങ്ക് പോളിംഗ് സ്റ്റേഷനുകളുണ്ടാകുമെന്ന് വരണാധികാരിയായ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു.
പിങ്ക് പോളിംഗ് സ്റ്റേഷനുകൾ
(നിയോജക മണ്ഡലാടിസ്ഥാനത്തിൽ)
ചടയമംഗലം: സർക്കാർ യു.പി.എസ് നിലമേൽ (കിഴക്ക് കെട്ടിടം, വടക്ക് ഭാഗം )
കൊട്ടാരക്കര: മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂൾ, പടിഞ്ഞാറ്റിങ്കര, കൊട്ടാരക്കര (കിഴക്ക് ഭാഗം)
ചാത്തന്നൂർ: അമൃത സംസ്‌കൃത എച്ച്.എസ്.എസ്, പാരിപ്പള്ളി (തെക്ക് കെട്ടിടം, പടിഞ്ഞാറ് ഭാഗം)
കുണ്ടറ: അമൃത സ്‌കൂൾ പേരൂർ (അമൃതാഞ്ജലി ഹാൾ, വടക്ക്-പടിഞ്ഞാറ്)
പുനലൂർ: ഗവ.എൽപി.എസ്, കരവാളൂർ (വടക്ക് ഭാഗം)
കൊല്ലം: ഗവ.വനിത ഐ.ടി.ഐ, മനയിൽകുളങ്ങര (സി.ഇ.ഒ ബ്ലോക്ക്, തെക്ക് ഭാഗം)
കുന്നത്തൂർ: ജി.എൽ.വി എൽ.പി.എസ്, മുതുപിലാക്കാട് (പടിഞ്ഞാറ് കെട്ടിടം, വടക്ക് ഭാഗം)
ഇരവിപുരം: ഗവ. ന്യു എൽ.പി.എസ്, ഇരവിപുരം, കൂട്ടിക്കട (പ്രധാന കെട്ടിടത്തിന്റെ വടക്ക് -പടിഞ്ഞാറ് ഭാഗം)
കരുനാഗപ്പള്ളി: ഗവ. എൽ.പി.എസ്, മരുതൂർകുളങ്ങര (വടക്ക്-പടിഞ്ഞാറ് കെട്ടിടം, തെക്ക് ഭാഗം)
ചവറ: മുസ്ലിം എൽ.പി.എസ്ആ പാലയ്ക്കൽ, തേവലക്കര (പടിഞ്ഞാറ് വശത്തെ പുതിയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം)
പത്തനാപുരം: ഗവ. എൽ.പി.എസ് നടുക്കുന്ന്, പത്തനാപുരം (കിഴക്ക് ഭാഗം)