കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് യു.ഡി.എഫ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കെ.എം.എം.എൽ കമ്പനി പടിക്കൽ വമ്പിച്ച സ്വീകരണം നൽകി. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിനും സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനും ഈ തിരഞ്ഞെടുപ്പിലൂടെ തൊഴിലാളി സമൂഹം കനത്ത തിരിച്ചടി നൽകുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ അഭിപ്രായപ്പെട്ടു. യോഗത്തിൽ ആർ.ജയകുമാർ അദ്ധ്യക്ഷനായി. യു.ടി.യു.സി ജെ.മനോജ് മോൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ഐക്യ ട്രേഡ് യൂണിയൻ നേതാക്കളായ ജെ.മനോജ് മോൻ, ആർ.ശ്രീജിത്ത്, സംഗീത് സാലി എന്നിവർ ചേർന്ന് പുഷ്പകിരിടം അണിയിച്ച് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കമ്പനി പടിക്കൽ നടന്ന സ്വീകരണത്തിന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.അനൂപ്, വി.എൻ.രാജു, സുരാജ്, സാലു എസ്, ഷാജി. എസ്, ഗോപൻ, ശ്രീരാജ്, രഘുനാഥ്, സനൽ വടക്കുംന്തല,, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.