കൊട്ടാരക്കര: മാവേലിക്കര ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കൊട്ടിക്കലാശത്തിൽ ആവേശം അണപൊട്ടി. ഉച്ചവരെ താലൂക്കിൽ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന പ്രചരണ വഹനങ്ങൾ നാലരയോടെ ടൗണിൽ കേന്ദ്രീകരിച്ചു. അനൗൺസ്‌മെന്റ് വാഹനങ്ങൾക്കൊപ്പം ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും എത്തിയതോടെ ടൗണിലെത്തിയവർക്കും വ്യാപാരികൾക്കും വാഹന യാത്രക്കാർക്കും കൗതുക കാഴ്ചയായി. സംഘർഷം ഉണ്ടാകാതിരിക്കാൻ ടൗണിന്റെ മിക്ക ഭാഗങ്ങളിലും പൊലീസ് പിക്കറ്റുകൾ ഏർപ്പെടുത്തിയിരുന്നു. ഇടതു മുന്നണി പ്രവർത്തകർ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചും യു.ഡി.എ് പ്രവ‌ർത്തകർ പുലമൺ ജംഗ്ഷൻ കേന്ദ്രീകരിച്ചുമാണ് കൊട്ടിക്കലാശം നടത്തിയത്. ബി.ജെ.പി എൻ.ഡി.എ പ്രവ‌‌ർത്തകരും പുലമൺ ജംഗ്ഷനിൽ കൊട്ടിക്കലാശം നടത്തി.

ഇടത് മുന്നണി കൊട്ടിക്കലാശത്തിന് നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്,

സി. മുകേഷ്,ഡി.രാമകൃഷ്ണപിള്ള, എ.മന്മഥൻനായർ, പി.കെ. ജോൺസൺ, ,എ.എസ്.ഷാജി, പി.എ.എബ്രഹാം, അഡ്വ.ഉണ്ണികൃഷ്ണമേനോൻ, ചന്ദ്രഹാസൻ, രാമവർമ്മ, ചെങ്ങറ സുരേന്ദ്രൻ, എ.ഷാജു, തുടങ്ങിയവർ നേതൃത്വം നൽകി. പുലമൺ ജംഗ്ഷനിൽ നടന്ന യു.ഡി.എഫ് കൊട്ടിക്കലാശത്തിന് ബേബി പടിഞ്ഞാറ്റിൻകര, കെ.ജി. അലക്സ്, വി.ഫിലിപ്പ്, അഡ്വ.അലക്സ് മാത്യു, സുധീർ തങ്കപ്പ, പി.ഹരികുമാർ, ബ്രിജേഷ് ഏബ്രഹാം, പൂവറ്റൂർ സുരേന്ദ്രൻ,

ശോഭ പ്രശാന്ത്, ശ്രീലക്ഷ്മി, അഡ്വ.ലക്ഷ്മി അജിത്, ജലജ ശ്രീകുമാർ, വേണു അവണൂർ,

സാംസൺ വാളകം തുടങ്ങിയവർ നേതൃത്വം നൽകി. പുലമൺ ജംഗ്ഷനിൽ നടന്ന എൻ.ഡി.എ കൊട്ടിക്കലാശത്തിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരീ രാജേന്ദ്രൻ, കൗൺസില‌ർമാരായ ശ്രീരാജ്, സവിത, മിനി, കൊട്ടാരക്കര ടൗൺ ഏരിയാ പ്രസിഡന്റ് രാജശേഖരൻ വലിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.