women-

കൊല്ലം: രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും നില നിറുത്തുന്നതിനാകണം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് വിമൻ ഇന്ത്യാ മുവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ ഓരോ വോട്ടും രേഖപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അമീന അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി സനുജ സാദിഖ്, കമ്മിറ്റി അംഗങ്ങളായ രാഖി അശോകൻ, ഷഹാന സജീർ, ഫാത്തിമി നസീം, ജാഷിത, മുനീറ, സുമയ്യ, എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ ലത്തീഫ് കരുനാഗപ്പള്ളി, റിയാസ് കണ്ണനല്ലൂർ എന്നിവർ സംസാരിച്ചു.