
കൊല്ലം: വ്യാപാരികളെയും വ്യവസായികളെയും സേവന ദാതാക്കളെയും സഹായിച്ച മുന്നണിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് നൽകണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. അന്യായമായി വാങ്ങുന്ന ജി.എസ്.ടി അഞ്ച് ശതമാനമായി ഏകീകരിക്കണമെന്നും ഉത്പാദന രംഗത്ത് നിന്ന് ജി.എസ്.ടി പൂർണമായും കളക്ട് ചെയ്യണമെന്നും രാജ്യത്ത് ഒറ്റ നികുതിയായി നിജപ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളുടെയും കൊല്ലം കോർപ്പറേഷൻ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ട്രഷറർ ഇൻചാർജ് റൂഷ പി.കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഡി.മുരളീധരൻ, നുജും കിച്ചൻ ഗാലക്സി, ഷിഹാൻ ബഷി, എച്ച്.സലീം, നാസർ ചക്കാലയിൽ, എം.സിദ്ദീഖ് മണ്ണാന്റയ്യം, എം.പി.ഫൗസിയ ബീഗം, സുഭാഷ് പാറക്കൽ, എം.നെസ്ല, നഹാസ്, അഡ്വ.രാജേഷ് നൗഷാദ്, എസ്.സജു, താജുദ്ദീൻ, ഷംനാദ് എന്നിവർ സംസാരിച്ചു.