കൊല്ലം: ഗായകൻ എം.ജി.ശ്രീകുമാറിന്റെ സംഗീത വിദ്യാലയമായ എം.ജി മ്യൂസിക്ക് അക്കാഡമി 27 മുതൽ പരവൂരിൽ പ്രവർത്തനം ആരംഭിക്കും. 27ന് രാവിലെ 10.30ന് മ്യൂസിക്ക് അക്കാഡമി ചെയർമാനും എം.ഡിയുമായ എം.ജി.ശ്രീകുമാർ സംഗീതത്തിന്റെ ആദ്യ സ്വരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകും. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര അങ്കണത്തിലാണ് ചടങ്ങുകൾ നടക്കുക. കർണാടക സംഗീതം, ലളിത സംഗീതം, വയലിൻ, കീബോർഡ്, വെസ്റ്റേൺ ഡാൻസ്, ഭരതനാട്യം, കുച്ചുപ്പൊടി, കേരള നടനം, സിനിമാ ഗാനം എന്നീ വിഷയങ്ങളിൽ ക്ളാസുകൾ ഉണ്ടായിരിക്കും . ഫോൺ: 9544444658.