
കൊല്ലം: കൊല്ലൂർവിള മുസ്‌ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബുസ്താനു ത്വാലിബീൻ മദ്റസയിൽ പ്രവേശനോത്സവം നടത്തി. ജമാഅത്ത് പ്രസിഡന്റ് അൻസാരി മജീദിയ അദ്ധ്യക്ഷനായി. സ്വദർ മുഅല്ലിം അബ്ദുൽ മുത്തലിബ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ജമാഅത്ത് സെക്രട്ടറി ഹാജി എ.അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണവും ജോയിന്റ് സെക്രട്ടറി എസ്.അഹമ്മദ് ഉഖൈൽ പ്രവേശനോത്സവ സന്ദേശവും നൽകി. കൊല്ലൂർവിള മുസ്‌ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാം ഉസ്താദ് ഫൈസൽ ബാഖവി സ്വാഗതവും അഷ്റഫ് മിഠായി നന്ദിയും പറഞ്ഞു. ബിസ്മി നവാസ്, കെ.ഷെരീഫ്, വൈ.നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.