പുനലൂർ:മാവേലിക്കര ലോക്സഭ മണ്ഡത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായിഎൽ.ഡി.എഫ് പിറവന്തൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. മന്ത്രി ജെ.ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല എക്സിക്യുട്ടീവ് അംഗം സി.അജയപ്രാസദ്, പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമരാജൻ, ബിജുമാത്യൂ, കെ.സി.ജോസ്, കെ.വാസുദേവൻ,ജഗദീശൻ, കറവൂർ എൽ.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.