photo
എൽ.ഡി.എഫ് പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റാലിയും പൊതുസമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന്റെ വിജയത്തിനായി എൽ.ഡി.എഫ് പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. മലനടയിൽ നിന്ന് ആരംഭിച്ച റാലി ഇടയ്ക്കാട് ചന്തയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.മനു അദ്ധ്യക്ഷനായി. ബി.ബിനീഷ്, പി.എം.സോമരാജൻ ,കെ.വി.സിജു, ജിഷാകുമാരി, എസ്.ശിവൻ പിള്ള, ശ്രീത സുനിൽ, ശാന്ത, സി.എസ്.രഘു എന്നിവർ സംസാരിച്ചു. എം.രാജ്മോഹൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഇടം ഫോക് ആൻഡ് മ്യൂസിക് നടത്തിയ മാറ്റൊലി നാടൻ പാട്ടരങ്ങും സംഘടിപ്പിച്ചു.