 
കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ യുവജന സംഘടനകൾ കരുനാഗപ്പള്ളി ടൗണിൽ റോഡ് ഷോ സംഘടിപ്പിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ദേശീയപാതയിലൂടെ ലാലാജി ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് യുവതി, യുവാക്കൾ റോഡ് ഷോയിൽ അണി നിരന്നു. ഓരോ കേന്ദ്രങ്ങളിലും കരിമരുന്ന് പ്രയോഗവും ബോപ്പർ ഷോയും റോഡ് ഷോയ്ക്ക് ആവേശം പകർന്നു. എ.എം. ആരിഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മുദ്രാവാക്യങ്ങൾ റോഡ് ഷോയിൽ ഉടനീളം മുഴക്കി. . എൽ.ഡി.വൈ.എഫ് നേതാക്കളായ നിഷാദ്, ബി.കെ.ഹാഷിം, അബാദ് ഫാഷ, യു.കണ്ണൻ, ശരവണൻ, അഖിൽ സോമൻ, ഷിഹാൻ ബഷി തുടങ്ങിയവർ നേതൃത്വം നൽകി.