ഓച്ചിറ: ക്ലാപ്പന മണ്ഡലം 22ാം ബൂത്ത് കുടുംബ സംഗമം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾ ഇല്ലാതാക്കി. ഫാസിസ്റ്റ് വർഗീയ കക്ഷികൾക്ക് അടിയറവുവെക്കുന്ന മോദി സർക്കാരിനെതിരെ ഈ തിരഞ്ഞെടുപ്പിൽ വിധി എഴുതുവാൻ കേരളീയ സമൂഹം തയ്യാറാകണമെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ടി.എസ്.രാധാകൃഷ്ണൻ അദ്ധ്യഷനായി. അഡ്വ. സജീവ്, അബ്ദുൽ കരിം, സുരേഷ് ബാബു, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.