കരുനാഗപ്പള്ളി: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. 12 വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന വ്യാഴവട്ട സർപ്പംപാട്ട് മഹായജ്ഞം നേരിൽ കാണാനാണ് ഭക്തർ എത്തുന്നത്. നാഗയക്ഷി, മണിനാഗം, കുഴിനാഗം, സർപ്പയക്ഷി, നാഗരാജ വിശ്വരൂപം, അഷ്ടനാഗം എന്നീ സങ്കല്പങ്ങളെ മനസിൽ ധ്യാനിച്ചാണ് സർപ്പപൂജകൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള സർപ്പക്കുളത്തിന്റെ കരയ്ക്ക് സർപ്പപൂജ നടത്തുപ്പോൾ സർപ്പം കുളക്കരയിലെത്തി പത്തി വിടർത്തിയത് നേരിൽ കണ്ടതായി ഭക്തർ പറയുന്നു. ഇതിന് ശേഷം ആരാധകരുടെ വൻ തിരക്കാണ് ക്ഷേത്രത്തിൽ. രാവിലെ എത്തുന്ന ഭക്തർ രാത്രിയിലെ സർപ്പം തുള്ളലും കണ്ടശേഷമാണ് മടങ്ങുന്നത്.