cc


കൊല്ലം: കളക്ടർ എൻ. ദേവിദാസ് കളക്ടറേറ്റിൽ സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ടുരേഖപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് കളക്ടർ വോട്ട് ചെയ്തത്. കാസർകോട് ലോ‌ക്‌സഭ മണ്ഡല പരിധിയിലെ തൃക്കരിപ്പൂർ അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടറാണ് എൻ.ദേവിദാസ്. അർഹതയുള്ള എല്ലാവരും വോട്ടർ ഫെസിലിറ്റേഷൻ സംവിധാനം വിനിയോഗിക്കണമെന്ന് കളക്ടർ അറിയിച്ചു.