പടിഞ്ഞാറെകല്ലട: കല്ലടയാറിന്റെ തീരപ്രദേശം കേന്ദ്രീകരിച്ച് ഐത്തോട്ടുവ വാർഡിൽ, തോപ്പിൽ കടവ് വളഞ്ഞവരമ്പ് ,ഭാഗത്ത് രാത്രി 10 മണിക്ക് ശേഷം കാട്ടുപന്നിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. രാത്രി 10 മണിയോടെ ബൈക്കിൽ വരികയായിരുന്ന കോതപുരം മങ്ങാട്ട് വീട്ടിൽ രമേശാണ് തോപ്പിൽ കടവിൽ വച്ച് കാട്ടുപന്നിയെ ആദ്യമായി കാണുന്നത്.പിന്നീട് ചീങ്കണ്ണിക്കുഴിയിലെ താമസക്കാരനായ ഓട്ടോ ഡ്രൈവർ സുരേഷ് രാത്രി 11.30ന് പശുവിന് തീറ്റ കൊടുക്കാനായി വീടിന് പുറത്തേക്കിറങ്ങുമ്പോൾ വീട്ടുമുറ്റത്ത് നിൽക്കുന്ന കാട്ടു പന്നിയെ കണ്ടു. ആളിനെ കണ്ടയുടൻ വീടിനു സമീപമുള്ള കല്ലടയാറിന്റെ തീരത്തെ കണ്ടൽക്കാട്ടിൽ കയറി ഒളിയ്ക്കുകയും ചെയ്തതായി പറയുന്നു. നാട്ടുകാർ, പൊലീസ്, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരെ വിവരം അറിയിച്ചു.