പുനലൂർ: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ വനിതസംഘം,കുമാരി സംഘം തുടങ്ങിയവയുടെ പിടവൂർ, പട്ടാഴി മേഖല നേതൃസംഗമം 28ന് ഉച്ചയ്ക്ക് 2ന് പുളിവിള വെട്ടുതോട്ടത്തിൽ ക്ഷേത്രത്തിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടക്കും. പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ജി.ആനന്ദൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യസാന്നിദ്ധ്യം വഹിക്കും.കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ പി.ലെജു, റിജു വി.ആമ്പാടി, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപാ ജയൻ, ട്രഷറർ മിനി പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ, വനിതാസംഘം കേന്ദ്രസമിതി അംഗം എ.സി.ലാലി,വനിതാസംഘം യൂണിയൻ കൗൺസിലർമാരായ വസന്തസതീശൻ, ലീനറാണി, കുമാരിസംഘം യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർപേഴ്സൺ ലിഷഷാജു, കൺവീനർ യു.ആർ. ദേവ പ്രീയ തുടങ്ങിയവർ സംസാരിക്കും. വനിതസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ സ്വാഗതവും മേഖല സംഘാടകസമിതി ചെയർമാൻ വിനീത് വിത്സൻ നന്ദിയും പറയും.