പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ തല വനിതാസംഘം കലോത്സവം 28ന് രാവിലെ 9 മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. വനിതാസംഘത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരങ്ങളുടെ മുന്നോടിയായിട്ടാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയൻ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മേഖലാ തല മത്സരത്തിലും മേഖല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാന തല മത്സരത്തിലും പങ്കെടുക്കാൻ കഴിയുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള വനിതാസംഘം പ്രവർത്തകർ ശാഖ ഭാരവാഹികളുടെ ശുപാർശയോടെ യൂണിയനിൽ വിവരം അറിയിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.