കൊല്ലം: സ്ഥാനാർത്ഥികളും ജില്ലയിലെ രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ കുടുംബത്തോടൊപ്പം രാവിലെ 7ന് ക്രിസ്തുരാജ് എച്ച്.എസ്.എസ് സ്‌കൂളിൽ 42-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷും കുടുംബവും രാവിലെ 8.30ന് പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്ത് നമ്പർ 50 ൽ വോട്ട് ചെയ്യും.

എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ രാവിലെ 7 ന് വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്കൂളിലെ ബൂത്ത് 96 ൽ വോട്ട് ചെയ്യും. തുടർന്ന് രാവിലെ 10 ന് ചടയമംഗലം മണ്ഡലത്തിൽ നിന്ന് ബൂത്ത് സന്ദർശനം ആരംഭിക്കും. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര ടൗൺ യു.പി.എസിലെ 83-ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് ശേഷം വോട്ട് ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കര ഡയറ്റ് കെട്ടിടത്തിൽ താഴത്തെ നിലയിലെ 88-ാം നമ്പർ ബൂത്തിൽ രാവിലെ 9 ന് വോട്ട് രേഖപ്പെടുത്തും. മന്ത്രി കെ.ബി.ഗണേശ് കുമാർ പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂളിൽ 31-ാം നമ്പർ ബൂത്തിലും മന്ത്രി ജെ. ചിഞ്ചുറാണി നീരാവിൽ എസ്. എൻ.ഡി.പി.വൈ.എച്ച്.എസ്.എസിലെ 38-ാം നമ്പർ ബൂത്തിൽ രാവിലെ 9.30 നും വോട്ട് ചെയ്യും.

എം.എൽ.എമാരായ എം.നൗഷാദ് കൂനമ്പായിക്കുളം ദേവിവിലാസം സ്‌കൂളിൽ രാവിലെ 8.30 നും ജി.എസ്.ജയലാൽ കല്ലുവാതുക്കൽ ഗവ.യു.പി.എസിൽ രാവിലെ 8നും സുജിത്ത് വിജയൻപിള്ള പഴഞ്ഞീക്കാവ് പി.എസ്.പി.എം യു.പി.എസിലും സി.ആർ. മഹേഷ് തഴവ ഗവ. സ്‌കൂളിൽ രാവിലെ 7 നും പി.എസ്.സുപാൽ ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 8 നും കോവൂർ കുഞ്ഞുമോൻ തേവലക്കര ബോയ്സ് സ്‌കൂളിൽ രാവിലെ 8 നും പി.സി.വിഷ്ണുനാഥ് ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10 നും വോട്ട് രേഖപ്പെടുത്തും.

ബി.ജെ പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ ചാത്തന്നൂർ മീനാട് ബൂത്ത് 58 ൽ രാവിലെ 7.30ന് വോട്ട് ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ 126-ാം നമ്പർ ബൂത്തിൽ രാവിലെ 10.30 ന് വോട്ട് ചെയ്യും. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ബൂത്ത് നമ്പർ 132 ൽ രാവിലെ 11 നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആശ്രാമം മൈനർ ഇറിഗേഷൻ ഓഫീസിലെ ബൂത്ത് നമ്പർ 118 ലും വോട്ട് ചെയ്യും.