photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ രണ്ടാം ഘട്ട സേവപദ്ധതികളുടെ ഉദ്ഘാടനം അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ രണ്ടാം ഘട്ട സേവപദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബി. അജയകുമാർ നിർവഹിക്കന്നു. രാധാമണി ഗുരുദാസ്, ഡോ. ജയലക്ഷ്മി അജയ്, എസ്.ബിനു, എം. നിർമ്മലൻ, വി.എൻ. ഗുരുദാസ്, സജീവ് ജോ‌ർജ്ജ് തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ രണ്ടാം ഘട്ട സേവന പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ‌ഡിസ്ട്രിക്ട് ഗവർണർ ബി.അജയകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷനായി. സെക്രട്ടറി സജീവ് ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വി.എം. പ്രതീപ്, പ്രിൻസിപ്പൽ സെക്രട്ടറി സുരേഷ് കുമാർ വി., റീജിയൺ ചെയർപേഴ്സൺ രാധാമണി ഗുരുദാസ്, സോൺ ചെയർമാൻ എം.നിർമ്മലൻ, ക്ലബ് ഭാരവാഹികളായ ബിജുകുമാർ, എം. രാജൻകുഞ്ഞ്, വി.എൻ.ഗുരുദാസ്, ജി.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. സി.യു.ഇ.ടി എൻട്രൻസിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ കല്യാണി ബിജുകുമാറിനെ ചടങ്ങിൽ ആദരിച്ചു. കാൻസർ രോഗികൾക്കുള്ള ധനസഹായം ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനുള്ള തുക എന്നിവ ചടങ്ങിവച്ച് വിതരണം ചെയ്തു.