കരുനാഗപ്പള്ളി: ഗായകനും സംഗീത സംവിധായകനുമായിരുന്ന എം.ജി. രാധാകൃഷ്ണന്റെ സ്മരണാർത്ഥം കരുനാഗപ്പള്ളി നാടകശാല ,അഖില കേരള, ലളിത ഗാനമത്സരം നടത്തുന്നു.

കായംകുളം വിമല (കൺവീനർ), മധുആദിനാട് (ചെയർമാൻ), അബ്ബാ മോഹൻ ( വൈസ് ചെയർമാൻ) കെ.എസ് .ഗിരി, ബീന തമ്പാൻ എന്നിവർ അംഗങ്ങളുമായ സമിതിയുടെ നിയന്ത്രണത്തിലാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ളവർ മേയ് 5 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അറിയിച്ചു. ഫോൺ: 9446324285.