ശാസ്താംകോട്ട: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടന്നു. മണ്ഡലത്തിന്റെ 199 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണമാണ് 20 കൗണ്ടറുകളിലായി നടത്തിയത്. രാവിലെ 8 ന് ആരംഭിച്ച സാധനങ്ങളുടെ വിതരണം ഉച്ചയ്ക്ക് പതിനൊന്നോടെ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലേക്ക് പോവുകയും വൈകിട്ടോടെ തന്നെ പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമാക്കുകയും ചെയ്തു. അസി. റിട്ടേണിംഗ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിലാണ് കുന്നത്തൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്.