ccc

ഏറം :കർഷകരുടെ കൂട്ടായ്മയായ ഏറം വിപണിയുടെ കൊമ്പേറ്റിമല സ്വാശ്രയ സംഘത്തിലെ കർഷകരുടെ വാഴ കൃഷിക്ക് ചൊവ്വാഴ്ച വൈകിട്ട് വേനൽ മഴക്കൊപ്പം വീശിയ കാറ്റിൽ വൻ നഷ്ടം സംഭവിച്ചു. ഏകദേശം 3000 മൂട് വാഴകളാണ് കാറ്റത്ത് ഒടിഞ്ഞു വീണത്.15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. 90 ശതമാനവും ഏത്ത വാഴകളാണ് നഷ്ടമായത്. ഞാലിപ്പൂവനും കപ്പ വാഴയും പടത്തിയും പൂവനും ചേർന്നതാണ് ബാക്കി 10 ശതമാനം. 18 കർഷകരുടെ കൂട്ടായ്മ പാട്ടത്തിന് എടുത്ത ഭൂമിയിലായിരുന്നു ഓരോത്തരും വ്യക്തിപരമായി കൃഷി ചെയ്തത്. ചിലരുടെ തോട്ടത്തിന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. അല്ലാത്തവർക്ക് നഷ്ട പരിഹാരം കിട്ടാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് റവന്യു വകുപ്പ് മുഖേന റിപ്പോർട്ട്‌ പോയിട്ടുണ്ടെന്നു കൂട്ടായ്മായിലെ അംഗമായ തേവർത്തോട്ടം കുന്നത്ത് മേലേതിൽ വിനു പറഞ്ഞു.