കൊട്ടാരക്കര: ഇന്ന് നാട് പോളിംഗ് ബൂത്തിലേക്ക് . രാവിലെ മുതൽ പരമാവധി ആളുകളെ പോളിംഗ് ബൂത്തിലെത്തിക്കാൻ മുന്നണി പ്രവർത്തർ സജീവമായി രംഗത്തുണ്ടാകും. അതിനുള്ള ക്രമീകരണങ്ങൾ പാർട്ടി തലങ്ങളിൽ സ്വീകരിച്ചു കഴിഞ്ഞു. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടുപോയവരുടെയും ലിസ്റ്റുകൾ മുന്നണി പ്രവർത്തകർ ശേഖരിച്ചുകഴിഞ്ഞു. കള്ളവോട്ടുകൾ തടയുവാൻ ഫലപ്രദമായ ഇടപെടലുകൾക്ക് പാർട്ടി പ്രവർത്തകർ സ്വീകരിച്ചിട്ടുണ്ട്. മാവേലിക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി ബൈജുകലാശാലയും സജീവമായി രംഗത്തുണ്ട്.