കൊല്ലം: ലോകാരോഗ്യ ദിനാഘോഷത്തിന്റെ ഭാഗമായി അസീസിയ മെഡിക്കൽ കോളേജിൽ 'അപ്ഡേറ്റ്സ് ഇൻ ക്ലിനിക്കൽ മെഡിസിൻ 'എന്ന പേരിൽ സി.എം.ഇ നടത്തും. മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്കിൽ 28ന് അസീസിയ മെഡിക്കൽ കോളേജ് ഡയറക്ടർ അനസ് അസീസ് ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ വിഭാഗം നേതൃത്വം നൽകുന്ന തുടർ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് സി.എം.ഇ സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ മറ്റു ഡയറക്ടർമാരായ ഡോ. അൻസാർ അസീസ്, ഡോ. ഹാഷിം അസീസ്, ഡോ. മിധിലാജ് അസീസ്, ഡോ. ഹസ്സൻ അസീസ്, പ്രിൻസിപ്പൽ ഡോ. ശശികല, ജനറൽ മെഡിസിൻ മേധാവി ഡോ. രാജശേഖരൻ, സീനിയർ പ്രൊഫസർമാരായ ഡോ. ശ്രീകാന്തൻ, ഡോ. ശശിധരൻ എന്നിവർ പങ്കെടുക്കും. കേരളത്തിലെ മെഡിസിൻ വിഭാഗത്തിലെയും മറ്റു വിദഗ്ദ്ധ വിഭാഗത്തിലെയും പ്രമുഖ ഡോക്ടർമാർ പ്രഭാഷണം നടത്തും. ആധുനിക ചികിത്സാരംഗത്തെ നൂതനവും സമഗ്രവുമായ മാറ്റങ്ങളെക്കുറിച്ച് യുവ ഡോക്ടർമാരെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. ഇതുവഴി രോഗനിർണ്ണയത്തിലും രോഗിപരിചരണത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഡോ. സി.രാജശേഖരൻ, ഡോ. ഇജാസ് മുഹമ്മദ്, ഡോ. എം.ബി.അബ്ദുള്ള,ഡോ. ഷാഹിന, ഡോ. കെ.കെ.എൻ. പ്രിയങ്ക എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.