pp

കുണ്ടറ: ആശുപത്രിമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വാഴക്കുലയും കയറ്റി വന്ന മിനി ലോറി മറിഞ്ഞു. കൊട്ടാരക്കര ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് വന്ന മിനി ലോറിയാണ് റോഡിന് കുറുകെ മറിഞ്ഞത്. പിൻവശത്തെ ടയർ പൊട്ടിയതാണ് ലോറി മറിയാൻ കാരണം. വാഹനത്തിലുള്ളർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തി വണ്ടി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.