കൊല്ലം: തിരുമുല്ലവാരം ബീച്ചിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ചിന്താ ജെറോമിനെ കാർ പിന്നോട്ടെടുത്ത് ഇടിച്ച സംഭവത്തിലെ പ്രതികളായ യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് അലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി എന്നിവർക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. കൊല്ലം അഡിഷണൽ ജില്ലാ ജഡ്ജ് ആർ.സുധാകാന്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡ്വ.ധീരജ് രവി പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി. 13 ന് രാത്രി 8ന് നടന്ന സംഭവത്തിൽ ചിന്തയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.