
കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാർഷിക കൗൺസിൽ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഇസുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എൻ.ഇല്യാസ് കുട്ടി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി മുഈനുദ്ദീൻ തട്ടാമല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ മെന്റർ സയ്യിദ് ഹാഷിം തങ്ങൾ പ്രവർത്തന അവലോകനം നടത്തി. സംസ്ഥാന പ്രതിനിധി ഹൈദ്രൂസ് ഹാജി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സലാം ഫൈസി, നൗഷാദ് മുസലിയാർ കരുനാഗപ്പള്ളി, ഫള്ലുദ്ദീൻ മുസലിയാർ ചവറ, നിസാമുദ്ദീൻ മുസ്ലിയാർ, ജില്ലാ സെക്രട്ടറിമാരായ മണപ്പള്ളി ഹംസാ സഖാഫി, താഹാ മുസ്ലിയാർ തട്ടാമല, ഹാജി ഫസ്‌ലുദ്ദീൻ മാവിള, കിളികൊല്ലൂർ വാഹിദ്, ഷാജഹാൻ പാവുമ്പ, താഹാ ഞാറയ്ക്കൽ, സയ്യിദ് കെ.എസ്.കെ.തങ്ങൾ, ഹാരിസ് കോയ തങ്ങൾ, എ.കെ.ജലാലുദ്ദീൻ ഹാജി, എം.കെ.താഹിർ ഹാജി, എസ്.എം.എ ജില്ലാ സെക്രട്ടറി ഷിഹാബ് ക്ലാപ്പന എന്നിവർ പങ്കെടുത്തു.