കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഖ വീടുകൾതോറും വിതരണം ചെയ്യുന്നതായി പരാതി. ചാത്തന്നൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങളിൽ ഈ ലഘുലേഖ വിതരണം തടയുന്നതിനിടെ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി.

ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ജനങ്ങളെ വർഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നതെന്നും ഇതുസംബന്ധിച്ച് രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.