
തിരുവനന്തപുരം: കുമാരപുരം സെന്റ് ജോർജ് ലൈൻ മൈമൂണിൽ കുണ്ടറ അലിൻഡ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ പി.എ. കമറുദ്ദീന്റെ മകൻ മുഹമ്മദ് സവാദ് (ബോബി-48) ദുബായിൽ വാഹനാപകടത്തിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കുമാരപുരം ജുമാ മസ്ജിദിൽ. മാതാവ്: ഷെരീഫ. ഭാര്യ: ഖാലിദ. മക്കൾ: അയാൻ, അമാൻ. സഹോദരങ്ങൾ: മുൻ കേരള ഫുട്‌ബോൾ ടീം ക്യാപ്റ്റൻ മുഹമ്മദ് സാജിത്ത് (റിസർവ് ബാങ്ക്, തിരുവനന്തപുരം), മുഹമ്മദ് സിയാദ് (ദുബായ്).