sudharmman

കൊല്ലം: സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ തത്ക്ഷണം മരിച്ചു. പാവുമ്പ തെക്ക് പുന്നക്കാട്ടിൽ സുധർമ്മനാണ് (60) മരിച്ചത്. ഇന്നലെ ഉച്ചയോടെ ചക്കുവള്ളി മലനട റോഡിൽ പോരുവഴി കൈതാക്കുളത്തിന് സമീപമായിരുന്നു അപകടം. പത്തനാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശൂരനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വിമല. മക്കൾ: സുരാജ്, സൂര്യ.