പുനലൂർ: പുനലൂരിലെ വൈ.എം.സി.എയുടെ ശതാബ്ദി ആഘോഷ പരിപാടി നാളെ വൈകിട്ട് 4.30ന് നടക്കും. പുനലൂർ വൈ.എം.സി.എ അങ്കണത്തിൽ നടക്കുന്ന ആഘോഷപരിപാടികൾ മുൻ ഡി.ആർ.ഡി.ഒ ഡയറക്ടർ ഡോ.ടെസി തോമസ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് ഷിബു കെ.തോമസ് അദ്ധ്യക്ഷനാകും. റൈറ്റ് റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും.പ്രോഗ്രാം കമ്മിറ്റി കൺവീനർ എബ്രഹാം മാത്യൂ പദ്ധതി വിശദീകരണം നടത്തും. ജോസ് നെറ്റിക്കാടൻ, പി.എം.ജോസ് കുട്ടി, സക്കറിയ വർഗീസ്,സന്തോഷ് കെ.തോമസ് പി.ബാബു റവ.അലക്സാണ്ടർ തോമസ് ജസ്റ്റിൻ ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.