
കൊല്ലം: ഒമാനിലെ നിസ്വയിൽ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം സ്വദേശിനിയായ നഴ്സ് ഷാർജ ഇൽയാസിന്റെ വീട് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് സന്ദർശിച്ചു. ഷാർജയുടെ ബന്ധുക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഷാർജയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ഇടപെടലുകളും അദ്ദേഹം ഉറപ്പുനൽകി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാർജ വാഹനാപകടത്തിൽ മരിച്ചത്.