കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം ഗാന്ധിഭവനിലെ വോട്ടവകാശമുള്ള നൂറിലധികം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി. ഗാന്ധിഭവന് സമീപത്തെ കുണ്ടയം ഗവ.മുസ്ലിം എൽ.പി സ്കൂളിലെ 28-ാം നമ്പർ ബൂത്തിലായിരുന്നു അഗതികൾ വോട്ട് ചെയ്തത്. ഗാന്ധിഭവനിലെ വിവിധ വാഹനങ്ങളിൽ രാവിലെ മുതൽ തന്നെ അന്തേവാസികളെ സേവനപ്രവർത്തകർ വോട്ട് ചെയ്യാനായി കൊണ്ടുപോയി. കിടപ്പുരോഗികൾ ഏറെയുള്ള ഗാന്ധിഭവനിൽ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.