കൊട്ടാരക്കര: കേരളത്തിൽ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര ഡയറ്റിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭരണമാറ്റത്തിന് വലിയ സാദ്ധ്യതകളുണ്ട്. ഭരണമാറ്റത്തിന് ഇടതുപക്ഷം പിന്തുണയ്ക്കുമെങ്കിലും ജനങ്ങളോടൊപ്പം ബദൽ ശക്തിയായി തുടരും. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്നവർ നടത്തിവരുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതൊക്കെ കേന്ദ്ര സർക്കാരിനെതിരായ വിധിയെഴുത്തായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.