photo
അഴിക്കൽ ഗവ.ഹൈസ്കൂൾ അലുമ്നി അസോസിയേഷൻ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടക്കുന്ന ചെസ് പരിശീലനം അസോസിയേഷൻ സ്പോർട്സ് അക്കാഡമി ഉപദേശക സമിതി അംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അഴിക്കൽ ഗവ.ഹൈസ്കൂൾ അലുമ്നി അസോസിയേഷൻ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചെസ് പരിശീലനം ആരംഭിച്ചു. ശ്രായിക്കാട് അരയജന കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അസോസിയേഷൻ സ്പോർട്സ് അക്കാഡമി ഉപദേശക സമിതി അംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക കെ.എൽ. സ്മിത സ്കൂളിലെ സ്പോർട്സ് പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. പി.ടി.എ പ്രസിഡന്റ് ലിജി മോൻ, അരയജനം കരയോഗം പ്രസിഡന്റ് രഞ്ജിത്, എം.പി.ടി.എ പ്രസിഡന്റ് ധന്യ, മനോജ് അഴീക്കൽ, മുജീബ് , രതീഷ് വാസവൻ,റാണി, സന്തോഷ്, അനീഷ തുടങ്ങിയവർ സംസാരിച്ചു.കൊല്ലം ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പി. ജി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. യോഗത്തിൽ സെക്രട്ടറി രാഖി സ്വാഗതവും അസോസിയേഷൻ ട്രഷർ ഗിരീഷ് നന്ദിയും പറഞ്ഞു.