photo
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ..ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ പരവട്ടത്തെ ബുത്ത് സന്ദർശിക്കുന്നു.

പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ പുനലൂരിൽ സമാധനപരമായി പോളിംഗ് നടന്നു. മണ്ഡലത്തിൽ 65.32 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.രാവിലെ 7ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6ന് സമാപിച്ചു.ചില ബൂത്തുകളിൽ സമയം കഴിഞ്ഞ് ക്യൂ നിന്ന വോട്ടർമാർക്ക് ടോക്കൻ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. അസംബ്ളി മണ്ഡലത്തിലെ 196 പോളിഗ് സ്റ്റേഷനുകളിൽ രാവിലെ 7ന് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ചില ബുത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും ഉടൻ മാറ്റി വച്ച് പോളിംഗ് തുടരുകയായിരുന്നു. രാവിലെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് രോഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിര പല ബൂത്തുകളിലും അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ മന്തഗതിയിൽ തുടരുകയായിരുന്നു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസിനെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഇതിനിടെ അഞ്ചലിലെ നെട്ടയം പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറും പ്രവർത്തകരും പൊലീസുമായി സംസാരമുണ്ടായി.പുനലൂർ മണ്ഡലത്തിലെ ആയൂർ,അഞ്ചൽ ബൂത്തുകളിലെ സന്ദർശനം കഴിഞ്ഞ് പരവട്ടം,മണിയാർ പോളിഗ് സ്റ്റേഷനുകളിലും ബി.ജെ.പി നേതാക്കളായ ഉമേഷ് ബാബു, രഞ്ജിത്ത് പരവട്ടം എന്നവർക്കൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി അച്ചൻകോവിലിലെ രണ്ട് ബൂത്തുകളിലായി 1307 പോർ സമ്മതിദാനം രേഖപ്പെടുത്തി.