
ചാത്തന്നൂർ: ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. മൂന്ന് ബൂത്തുകളിൽ കള്ള വോട്ട് നടന്നതായി ആരോപണം ഉയർന്നു. രാവിലെ മിക്ക ബൂത്തുകളിലും നീണ്ട നിരയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ മീനാട് എൽ.പി.എസിലെ ബൂത്ത് നമ്പർ 58ലും ജി.എസ്.ജയലാൽ എം.എൽ.എ കല്ലുവാതുക്കൽ എൽ.പി.എസിൽ ബൂത്ത് നമ്പർ134ലും വോട്ട് രേഖപ്പെടുത്തി. ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിറക്കര പഞ്ചായത്തിലെ ചില ബൂത്തുകളിൽ പോളിംഗ് തുടങ്ങാൻ താമസം നേരിട്ടു.പല ബൂത്തുകളിലും പോളിംഗ് ശതമാനം കുറവാണ്. ഹരിതചട്ടം പാലിച്ചായിരുന്നു എല്ലായിടത്തെയും വോട്ടെടുപ്പ്.