തൊ​ടി​യൂർ: ആ​ല​പ്പു​ഴ പാർ​ല​മെന്റ് മ​ണ്ഡ​ല​ത്തിൽ​പ്പെ​ട്ട തൊ​ടി​യൂർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബുൂത്തു​ക​ളിൽ
വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​ത് രാ​ത്രി 8.30ന്. ക​ല്ലേ​ലി​ഭാ​ഗം എ​സ്.എൻ ബേ​സി​ക് ട്രെ​യി​നിം​ഗ് സ്​കൂ​ളി​ലെ 176,177 ന​മ്പർ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വൈ​കി​യ​ത്. ഇ​വി​ടെ രാ​വി​ലെ മു​തൽ ത​ന്നെ നീ​ണ്ട ക്യൂ രൂ​പ​പ്പെ​ട്ടി​രു​ന്നു. പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന 6നും വോ​ട്ടർ​മാ​രു​ടെ നീ​ണ്ട നി​ര നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ല്ലാം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​പ്പോൾ സ​മ​യം 8.30. വോ​ട്ടിം​ഗ്​ യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യ​തി​നാ​ലാ​ണ് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കാൻ വൈ​കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. തൊ​ടി​യൂ​രി​ലെ മ​റ്റ് ബൂ​ത്തു​ക​ളി​ലെ​ല്ലാം കാ​ര്യ​മാ​യ സ​മാ​യ വ്യ​ത്യാ​സം കൂ​ടാ​തെ പോ​ളിം​ഗ് അ​വ​സാ​നി​ച്ചി​രു​ന്നു.