പത്തനാപുരം: പള്ളിമുക്ക് നടുക്കുന്ന് ഗവ.എൽ.പി .എസിൽ എൽ.ഡി.എഫ് യു.ഡി .എഫ് സംഘർഷമുണ്ടായി. പ്രായമായ ഒരാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ അയാളെ കയറ്റി വിടാൻ യു.ഡി. എഫ് പ്രവർത്തകർ ശ്രമിച്ചത് എൽ.ഡി.എഫ് പ്രവർത്തകർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിലും കലാശിച്ചത്. നേതാക്കളും പൊലീസും ഇരു വിഭാഗത്തെയും അവിടെ നിന്ന് മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.