68.42%
കൊല്ലം: കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളേക്കാൾ ഇടിഞ്ഞുതാഴ്ന്ന് ജില്ലയിലെ പോളിംഗ് ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 75 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. എന്നാൽ ഇത്തവണ 68.42 ശതമാനം മാത്രമാണ്.
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ പോളിംഗിലും സമാനമായ ഇടിവ് ഉണ്ടായി. 67.97 മാത്രമാണ് പോളിംഗ്. കഴിഞ്ഞ തവണ 74.73 ശതമാനമായിരുന്നു. ജില്ലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.76 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്.
കടുത്ത ഉഷ്ണമാകാം പോളിംഗ് കുറഞ്ഞതിന്റെ ഒരു കാരണം. എന്നാൽ പോളിംഗ് കേന്ദ്രത്തിൽ കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരുന്നുവെന്ന പ്രചാരണവും ഒരുവിഭാഗത്തെ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ വോട്ടർ പട്ടിക കൂടുതൽ ശുദ്ധീകരിക്കപ്പെട്ടത് പോളിംഗ് കുറഞ്ഞതിന്റെ കാരണമായി പറയുന്നുണ്ട്. ജില്ലയിൽ കരുനാഗപ്പള്ളയിലും കുന്നത്തൂരിലും മാത്രമാണ് ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത്.
ജില്ലയിൽ
ആകെ വോട്ടർമാർ: 21,32,427
ആകെ പോൾ ചെയ്തത്: 1459119
സ്ത്രീ: 774001
പുരുഷൻ: 685109
ട്രാൻസ്ജെൻഡർ: 9
കൊല്ലം പാർലമെന്റ് മണ്ഡലം
ആകെ വോട്ടർമാർ:1326648
ആകെ പോൾ ചെയ്തത്: 901794
സ്ത്രീ: 478596
പുരുഷൻ:423192
ട്രാൻസ്ജെൻഡർ: 6
ഇത്തവണത്തെ പോളിംഗ് ശതമാനം, ആകെ പോൾ ചെയ്ത വോട്ട്, 2019ലെ പോളിംഗ് ശതമാനം
കൊല്ലം പാർലമെന്റ്
ചവറ- 69.03, 124487, 77.31
കൊല്ലം- 68.62, 118462, 72.40
ഇരവിപുരം- 67.88, 117814, 73.49
ചാത്തന്നൂർ-67.08, 123359 73.15
കുണ്ടറ- 69. 31, 143448, 75.77,
ചടയമംഗലം- 68.69, 139420, 73.86
പുനലൂർ-65.32, 134804, 72.40
മാവേലിക്കര -2024 - 65.91%
കുട്ടനാട്- 66.29 %
മാവേലിക്കര-65.47%
ചെങ്ങന്നൂർ-62.06 %
കുന്നത്തൂർ-70.76 %
കൊട്ടാരക്കര-67.40 %
പത്തനാപുരം-65.13 %
ചങ്ങനാശ്ശേരി- 63.87 %
ആലപ്പുഴ- 2024 - 74.75 %
അരൂർ-77.75 %
ചേർത്തല- 79.64 %
ആലപ്പുഴ- 76 %
അമ്പലപ്പുഴ- 74.52 %
ഹരിപ്പാട്- 72.19 %
കായംകുളം- 70.20 %
കരുനാഗപ്പള്ളി- 73 %
വെകിട്ട് കൂട്ടത്തോടെയെത്തി സ്ത്രീകൾ
വൈകിട്ട് അഞ്ച് മണിക്ക് ശേഷം എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും ക്യൂവിൽ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നു. കടുത്ത ഉഷ്ണം കാരണം സ്ത്രീകളിൽ വലിയൊരു വിഭാഗവും വോട്ട് അഞ്ച് മണിക്ക് ശേഷം ആക്കുകയായിരുന്നു. ആറ് മണിക്ക് ശേഷം ടോക്കണെടുത്ത് വോട്ട് രേഖപ്പെടുത്തയവരിൽ വലിയൊരു വിഭാഗവും സ്ത്രീകളായിരുന്നു. ഉച്ചവരെ പോളിംഗ് ശതമാനത്തിൽ പുരുഷന്മാരായിരുന്നു മുന്നിൽ. വൈകിട്ടോടെയാണ് സ്ത്രീകളുടെ പോളിംഗ് ശതമാനം ഉയർന്നത്.
മുന്നണികൾക്ക് നെഞ്ചിടിപ്പ്
പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞത് മൂന്ന് മുന്നണികൾക്കും നെഞ്ചിടിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഉറച്ച വോട്ടുകൾ മൂന്ന് മുന്നണികളും ചെയ്യിപ്പിച്ചെങ്കിലും തങ്ങൾക്ക് അനുകൂലമാകേണ്ട നിഷ്‌പക്ഷ വോട്ടുകൾ നഷ്ടമാകുമോയെന്ന ഭീതിയിലാണ് മുന്നണികൾ.
ആറ് മണിക്ക് ശേഷവും ക്യു
ജില്ലയിലെ ബഹുഭൂരിപക്ഷം പോളിംഗ് സ്റ്റേഷനുകളിൽ ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. പോളിംഗ് നടപടികളുടെ വേഗതക്കുറവും യന്ത്രങ്ങൾ തകരാറിലായതുമാണ് ഇവിടങ്ങളിൽ പ്രശ്നം സൃഷ്ടിച്ചത്. 150 ഓളം കേന്ദ്രങ്ങളിൽ രാത്രി ഏഴ് മണിക്കും പോളിംഗ് അവസാനിച്ചില്ല.