കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 50 വർഷം കഠിനതടവ്. കുണ്ടറ അഞ്ചുവിള ക്യാഷ്യു ഫാക്ടറിക്ക് സമീപം രാജീവ് ഭവനിൽ രാജീവിനെയാണ് (25) കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്. പിഴയായ 2.75 ലക്ഷം രൂപ അടച്ചില്ലെങ്കിൽ പതിനേഴ് മാസം അധിക തടവ് അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. കുണ്ടറ പൊലീസ് സബ് ഇൻസ്‌പെക്ടർ ഫാത്തിമ ത്രേസ്യ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ജയകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.